ഉപ്പള: പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍.ഉദ്യാവര്‍, കണ്വതീര്‍ത്ഥയിലെ ഇബ്രാഹി(49)മിനെയാണ് മഞ്ചേശ്വരം എസ്.ഐ അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഉദ്യാവര്‍ ആയിര ജമാഅത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നുമാണ് പണം കവര്‍ന്നത്. കഴിഞ്ഞ നവംബര്‍ മാസമായിരുന്നു സംഭവം. വടിയുടെ അഗ്രഭാഗം പശചേര്‍ത്ത് ഈ വടി നേര്‍ച്ചപ്പെട്ടിയിലേക്ക് ഇറക്കിയാണ് പണം കവര്‍ന്നത്. നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് ഏകദേശം പതിനായിരം രൂപ കവര്‍ന്നതായാണ് പള്ളികമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
Post a Comment
0 Comments