കണ്ണൂര്‍:(www.evisionnews.co) ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട കവർച്ച കേസ് പ്രതി പിടിയിൽ. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട താമരശ്ശേരി അടിവാരത്തെ ആലമ്പാടി വീട്ടില്‍ ശിഹാബാ (22) ണ് പിടിയിലായത്. കഴിഞ്ഞ മാസം 26 നാണ് ജില്ലാശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. സാഹസികമായാണ് പോലീസ് ശിഹാബിനെ പിടികൂടിയത്. 25 ന് ഉച്ചയോടെയാണ് ഒരു കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ശിഹാബ് പിടിയിലായത്. റിമാന്റിലായ ശിഹാബിനെ രണ്ടു പോലീസുകാരോടൊപ്പം ജില്ലാശുപത്രിയിലെത്തിച്ചതായിരുന്നു. ടോയ്‌ലറ്റില്‍ പോകണമെന്നാവശ്യപ്പെട്ട ശിഹാബിനെ പിന്നീട് കാണാതാവുകയായിരുന്നു. വെന്റിലേറ്ററിന്റെ ഗ്ലാസ് തകര്‍ത്താണ് രക്ഷപ്പെട്ടത്. മാങ്ങാട്ടിടം കണ്ടംകുന്നിലെ വീട്ടില്‍ ഷാജിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് ശിഹാബ് അറസ്റ്റിലായത്.
Post a Comment
0 Comments