Type Here to Get Search Results !

Bottom Ad

കാട്ടാക്കടയിൽ പൊലീസ് ജീപ്പിന് നേരെ കല്ലേറ്; ഒരാള്‍ പിടിയില്‍

കാട്ടാക്കട: (www.evisionnews.co)പൊലീസ് പട്രോളിംഗിനിടയില്‍ ജീപ്പിനു നേരെ കല്ലെറിഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍. വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിലെ വിജിന്‍ (19) ആണ് അറസ്റ്റിലായിരിക്കുന്നത്.നെയ്യാര്‍ഡാം സ്റ്റേഷനിലെ പൊലീസുകാരുടെ പട്രോളിംഗിനിടയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നാലംഗ സംഘം തമ്മിലടിക്കുകയും, ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ സംഘം പൊലീസിന് നേരെ തിരിയുകയുമായിരുന്നു. തുടര്‍ന്ന് സംഘം ജീപ്പിന് നേരെ കല്ലെറിഞ്ഞു. അതിനു ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട സംഘത്തിലെ ഒരാളെയാണ് പിടിച്ചത്. മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad