Type Here to Get Search Results !

Bottom Ad

ലഹരി ഗുളികകളുമായി വിദ്യാര്‍ഥികള്‍ പിടിയില്‍


ഷൊര്‍ണൂര്‍: (www.evisionnews.co)ഒന്നര ലക്ഷം രൂപ വില വരുന്ന ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. ഈറോഡ് എന്‍ജിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇന്ന് രാവിലെ എട്ടരയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും, എക്സൈസ് സംഘവും സംയുക്തമായാണ് ഇവരെ വലയിലാക്കിയത്. കോയമ്ബത്തൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പോവുകയായിരുന്നു.

ചാവക്കാട്, നിലമ്ബൂര്‍ സ്വദേശികളാണ് പിടിയലായവര്‍. തൃശ്ശൂര്‍, നിലമ്ബൂര്‍ ഭാഗത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരി മരുന്നുകള്‍ എത്തിക്കുന്ന പ്രധാന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവരെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹനന്‍ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി. ഇവര്‍ ആഴ്ചയില്‍ രണ്ട് ദിവസം നാട്ടിലെത്തി ലഹരി മരുന്നുകള്‍ വിതരണം ചെയ്യാറുണ്ട്. പിടിയിലായവരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരക്കി.

നൂറോളം നൈട്രോസെപാം ഗുളികകളും കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഒന്നര ലക്ഷത്തോളം വില വരും. പലയിടങ്ങളിലെയും ഡി.ജെ പാര്‍ട്ടികള്‍ക്കും ഇവര്‍ ഗുളികള്‍ എത്തിക്കാറുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹനന്‍ നായര്‍, എക്സൈസ് ഒഫീസര്‍ ഫിറോസ്, പ്രിവെന്റീവ് ഓഫീസര്‍മാരായ രാജേഷ്, സുജീപ്, ആര്‍.പി.എഫ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനാഥ്, ദീപക് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad