കണ്ണൂര്‍:(www.evisionnews.co) യത്തീംഖാന വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വാര്‍ഡനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പെരുവളത്ത്പറന്പ് റഹ്മാനിയ യത്തീംഖാന വാര്ഡന് ചപ്പാരപ്പടവിലെ നാസറിനെയാണ് ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
11, 13 വയസ് പ്രായമുള്ള വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറിയോടു ചേര്‍ന്നാണ് ഇയാള്‍ താമസിച്ചിരുന്നത്. സ്കൂള്‍ അവധിദിവസം പ്രത്യേക ക്ലാസെടുത്ത് നല്‍കാമെന്നു പറഞ്ഞ് മുറിയിലേക്കു കൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചതായാണു പരാതി.
പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു. ഇയാളെ യത്തീംഖാനയില്‍നിന്നു പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments