Type Here to Get Search Results !

Bottom Ad

നഗരമധ്യത്തില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു; ആസാം സ്വദേശി അറസ്റ്റിൽ


കണ്ണൂര്‍:(www.evisionnews.co) നഗരമധ്യത്തില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കണ്ണൂര്‍ മക്കാനിയില്‍ ഇന്നു പുലര്‍ച്ചെ 7.30 ഓടെയാണ് സംഭവം. കോളജില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ആസാം സ്വദേശിയായ അതുല്‍നാഥ് (25) കയറിപ്പിടിക്കുകയായിരുന്നു. നഗരമധ്യത്തില്‍ നിരവധി പേര്‍ പോകുന്ന സമയത്താണ് സംഭവം ഉണ്ടായത്.

വിദ്യാര്‍ത്ഥിനിയുടെ നിലവിളികേട്ട വ്യാപാരികളടക്കമുള്ളവര്‍ വനിതാപൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനിതാ എസ്‌ഐ സി. മല്ലികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad