തിരുവനന്തപുരം:(www.evisionnews.co)കൊല്ലം തെന്മലയില്‍ നവവധുവിനെ ഉപദ്രവിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെന്മല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബാബു കുറുപ്പ്, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഷഹബാനത്ത് എന്നിവരെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കമ്മീഷനംഗം ഷാഹിദാ കമാല്‍ നിര്‍ദ്ദേശിച്ചത്. പൊലീസിനെതിരായ യുവതിയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് നിര്‍ദേശം യഥാവിധി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ ടെമ്ബോ ട്രാവലര്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് പരാതിക്ക് അടിസ്ഥാനം. ട്രാവലറില്‍ സഞ്ചരിച്ചവരെ ആക്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ പൊലീസ് തന്നെ ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് യുവതി കമ്മീഷന് പരാതി നല്‍കി. ട്രാവലറില്‍ യാത്ര ചെയ്തിരുന്നവര്‍ മദ്യപിച്ചിരുന്നതായി എസ്.ഐ. മൊഴി നല്‍കി. ട്രാവലറിലുണ്ടായിരുന്ന 14 പേരുടെയും പേരുവിവരങ്ങള്‍ നല്‍കാന്‍ പൊലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും വര്‍ക്കല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ് എന്ന സംഘടനയില്‍ പെട്ടവരാണ് പ്രതികളെന്നും അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാമെന്നും എസ്.ഐ പറഞ്ഞു.
Post a Comment
0 Comments