എറണാകുളം: കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന പത്തു കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. കാസര്‍കോട് നീലേശ്വരം ദയന്ബി മന്‍സിലില്‍ ആരിഫാ(27)ണ് പിടിയിലായത്. ഇത് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്തുകയായിരുന്നു ലക്ഷ്യം.
പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ണന്‍കുളങ്ങരയില്‍ വച്ച് തടയുകയായിരുന്നു. കാര്‍ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിടികൂടി. പാലക്കാട് രജിസ്‌ട്രേഷനുള്ളതാണ് വണ്ടി. കാറില്‍ ചിപ്‌സ് പാക്കറ്റുകള്‍ക്കടിയിലാണ് അഞ്ചു പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരും. വിദേശത്ത് കടത്തിയാല്‍ വന്‍തുക ലഭ്യമാകും.
കഞ്ചാവ് മാഫിയയുമായി ഇയാളുടെ ബന്ധം പോലീസ് അന്വേഷിച്ചുവരികയാണ്. സി.ഐ. ജി.എസ്. ക്രിസ്പിന്‍ സാം, എസ്.ഐ. കെ.എ. സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ആരിഫിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments