കൊല്ലം (www.evisionnews.co): പതിനാലുകാരനെ മകനെ കൊലപ്പെടുത്തിയത് കളിയാക്കിയതിനാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. തന്നെ കളിയാക്കുന്നത് ഇഷ്ടമല്ലെന്നും അതിനാല്‍ മകനെ താന്‍ ഒറ്റക്ക് കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ ജയമോള്‍ പറഞ്ഞു. എന്നാല്‍ ജയമോള്‍ക്ക്മാനസീക പ്രശ്നങ്ങളുണ്ടെന്നാണ് ഭര്‍ത്താവ് ജോബ് പറയുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുണ്ടറ എം.ജി.ഡി.എച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് സെകയില്‍ വാങ്ങാന്‍ തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്നിറങ്ങി. വൈകിയിട്ടും തിരച്ചെത്തിയില്ല. വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. സഹോദരി ടീന അമ്മവീട്ടിലും മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക് പോകുന്ന പിതാവ് ജോബ് ജോലി സ്ഥലത്തും ആയിരുന്നു. ജോലികഴിഞ്ഞ് വന്ന പിതാവിനോട് മകന്‍ കടയില്‍ പോയതാണെന്ന് അമ്മ പറഞ്ഞു.
ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരഞ്ഞു. ചൊവാഴ്ച രാവിലെ പോലീസില്‍ പരാതിയും നല്‍കി. ഇന്നലെ കൊട്ടിയം സി.ഐ അജയ്നാഥും സംഘവും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയതു.പരസ്പരവിരുദ്ധമായിട്ടാണ് അവര്‍ മറുപടി പറഞ്ഞത്. വീടും പരിസരവും പരിശോധിച്ച പോലീസ് ചെരുപ്പും പിന്നീട് മൃതദേഹവും കണ്ടെത്തുകയായിരുന്നു. വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് കണ്ട പോലീസ് തിരഞ്ഞത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
Post a Comment
0 Comments