ന്യഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ 'മുന്‍ ജയില്‍പുള്ളി'യെന്ന് വിശേഷിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ട്വിറ്ററിലാണ് സിദ്ധാരമയ്യയുടെ പരിഹാസം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്‍ ജയില്‍പുള്ളിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത് മറ്റൊരു ജയില്‍പുള്ളിയാണ്. തനിക്കും തെന്റ സര്‍ക്കാറിനും എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അമിത് ഷാക്ക് കഴിയുമോയെന്നും' സിദ്ധാ രാമയ്യ ട്വീറ്റ് ചെയ്തു.
ഇന്നലെ മൈസൂരുവില്‍ നടന്ന റാലിയില്‍ അമിത് ഷാ സിദ്ധാരാമയ്യയെ അഴിമതിക്കാരെനന്ന് വിളിച്ചിരുന്നു. 'സിദ്ധാരാമയ്യ എന്നാല്‍ അഴിമതിയാണെന്നും അഴിമതിയെന്നാല്‍ സിദ്ധാരാമയ്യ ആണെന്നു'മായിരുന്നു അമിത് ഷായുടെ പ്രസ്താവന.
കര്‍ണാടകയുടെ മുന്‍ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ ഭൂമി കൈമാറ്റ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2010ല്‍ സെഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രികൂടിയായിരുന്ന അമിത് ഷായെയും അറസ്റ്റ് ചെയ്തിരുന്നു.
Post a Comment
0 Comments