കൊച്ചി : (www.evisionnews.co)ജിഷ കൊലപാതകകേസില്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും അമീറുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമീറുല്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബിഎ ആളൂറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അപൂര്‍വത്തില്‍ അപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നത്.
ഫോട്ടോ അടിക്കുറിപ്പ്:തൃശൂരിൽ വെച്ച് നടന്ന സംസ്ഥന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ഹനീന ഫർഹത്ത്
Post a Comment
0 Comments