Type Here to Get Search Results !

Bottom Ad

മോശം പെരുമാറ്റം: ജില്ലയില്‍ നാല് അക്ഷയ കേന്ദ്രങ്ങള്‍ റദ്ദ് ചെയ്തു

Related imageമലപ്പുറം; (www.evisionnews.co)പൊതുജനങ്ങളോട് മോശമായി പെരുമാറുന്നു, കൂടിയ ഫീസ് ഈടാക്കുന്നു തുടങ്ങിയ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നാല് അക്ഷയ കേന്ദ്രങ്ങള്‍ റദ്ദ് ചെയ്തു. തിരൂര്‍ ബ്ലോക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ആലത്തിയൂര്‍ (എം.പി.എം 162), കൊണ്ടോട്ടി ബ്ലോക്കിലെ ചേലേമ്പ്ര പഞ്ചായത്തിലെ നിയര്‍ എന്‍.എന്‍.എം.എച്ച്.എച്ച്.എസ് (എം.പി.എം 062), കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ തുറക്കല്‍ (എം.പി.എം 226), വേങ്ങര പറപ്പൂര്‍ പഞ്ചായത്തിലെ ആസാദ് നഗര്‍ (എം.പി.എം 106) എന്നീ അക്ഷയ കേന്ദ്രങ്ങളാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം റദ്ദ് ചെയ്തതെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad