Type Here to Get Search Results !

Bottom Ad

എ.കെ.ജി നിരവധി വിവാഹങ്ങള്‍ മുടക്കി; പലരെയും ഭീഷണിപ്പെടുത്തി: കെ. സുധാകരന്‍


കണ്ണൂര്‍ (www.evisionnews.co): എ.കെ.ജിയെ കല്യാണം മുടക്കിയ നേതാവാണെന്ന് കുറ്റപ്പെടുത്തി കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം കെ. സുധാകരന്‍. എ.കെ.ജിയാണ് കണ്ണൂരില്‍ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിച്ചതെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി പെരളശ്ശേരിയില്‍ വീടുകള്‍ ആക്രമിച്ച് വ്യക്തിയാണ് എ.കെ.ജി. നിരവധി വിവാഹങ്ങളാണ് എ.കെ.ജി മുടക്കിയതെന്നുമാണ് സുധാകരന്റെ ആരോപണം. അദ്ദേഹം നിരവധി പേരെ ഭീഷണിപ്പെടുത്തിയിരുന്നു.

സി.പി.എം ബല്‍റാമിനെ ഭീഷണിപ്പെടുത്തി തിരുത്താമെന്നു പ്രതീക്ഷക്കേണ്ട. ബല്‍റാമിനെ സി.പി.എമ്മിന്റെ വേട്ടപ്പട്ടികള്‍ക്കു കോണ്‍ഗ്രസ് വിട്ടുതരില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ പലരും വി ടി ബല്‍റാമിനെ തള്ളി പറഞ്ഞെങ്കിലും പിന്തുണിച്ച് എ.പി.അബ്ദുല്ലക്കുട്ടി, ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, കെ.എം.ഷാജി എംഎല്‍എ, സിവിക് ചന്ദ്രന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad