Type Here to Get Search Results !

Bottom Ad

അജ്മൽ സിനാന്റെ ഡെസ്പാസിറ്റോ മാപ്പിളപ്പാട്ട് മാഷ് അപ്പ് വൈറലാകുന്നു


കാസർകോട്:(www.evisionnews.co)കാസർകോട് സ്വദേശിയും യുവഗായകനും സിനിമാ നടനുമായ അജ്മൽ സിനാന്റെ ഡെസ്പാസിറ്റോ മാപ്പിളപ്പാട്ട്, മാഷ് അപ്പ് വൈറലാകുന്നു. മാപ്പിള പ്രണയഗാനങ്ങൾ കോർത്തിണക്കിയാണ് ഡെസ്പാസിറ്റോ മാപ്പിളപ്പാട്ട് മാഷ് അപ്പ് ഒരുക്കിയിരിക്കുന്നത്. മാപ്പിളപ്പാട്ടുകളിലെ പ്രമുഖ പ്രണയഗാനങ്ങളാണ് അജ്മൽ എന്ന സിനു കാസർകോട് പാടി അഭിനയിച്ചത്. യു ട്യൂബിൽ 48 മണിക്കൂറിൽ 60000 പേരാണ് മാഷ് അപ്പ് ആസ്വദിച്ചത്. അഷറഫ് ബംബ്രാണിയുടെ സംവിധാനത്തിൽ ഓറഞ്ച് മീഡിയയാണ് വീഡിയോ നിർമ്മിച്ചത്. ടേക്ക് ഓഫ് സിനിമയിൽ അഭിനയിച്ച അജ്മൽ അറിയപ്പെടുന്ന ഗായകനാണ്. അജ്മലിന് മമ്മുട്ടിയുടെ മരുമകൻ നായകാനാവുന്ന ചിത്രത്തിലും അവസരം ലഭിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.കാസർകോട് എസ്പി നഗർ സ്വദേശിയാണ് സ്വദേശിയാണ് അജ്മൽ.

https://www.youtube.com/watch?v=ti0_Z2esjTU&feature=youtu.be
Tags

Post a Comment

0 Comments

Top Post Ad

Below Post Ad