ന്യൂഡല്‍ഹി (www.evisionnews.co): എയര്‍ലൈനുകളുടെ മാതൃകയില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കുന്ന സമ്പ്രദായം സ്വീകരിക്കാന്‍ റെയില്‍വേ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. കാലേകൂട്ടി ടിക്കറ്റെടുക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍ എയര്‍ലൈനുകള്‍ നല്‍കാറുണ്ട്. നിലവിലുള്ള 'ഫ്‌ളക്‌സി'നിരക്കുകളെക്കുറിച്ചു വ്യാപക പരാതിയുള്ള സാഹചര്യത്തിലാണു കൂടുതല്‍ സമഗ്രമായ പുതിയ നിര്‍ദേശങ്ങള്‍.
സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഫ്‌ലെക്‌സി നിരക്കു തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു ശീതകാല സമ്മേളനത്തില്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍, കെ.സി. വേണുഗോപാല്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നു. ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കു നിര്‍ണയിക്കുന്ന സമ്പ്രദായമാണു സമിതി നിര്‍ദേശിക്കുന്നത്. 20 മുതല്‍ 50% വരെ ഇളവാണ് ഇതുവഴി ലഭിക്കുക. ചാര്‍ട്ട് തയാറായിക്കഴിഞ്ഞ് എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഇളവു കിട്ടും. എന്നാല്‍ ലോവര്‍ ബര്‍ത്ത് ആവശ്യപ്പെടുന്നവരില്‍ നിന്നു കൂടുതല്‍ പണം വാങ്ങാം.
Post a Comment
0 Comments