Type Here to Get Search Results !

Bottom Ad

എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം


ന്യൂഡല്‍ഹി (www.evisionnews.co): കടക്കെണിയില്‍ വഴിമുട്ടിയ എയര്‍ ഇന്ത്യയെ നാലു സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതോടൊപ്പം ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

50,000 കോടിയിലേറെ കടമുള്ള എയര്‍ ഇന്ത്യയില്‍ 29,000 ജീവനക്കാരാണുള്ളത്. സ്ഥാപനം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് മന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കിയിരുന്നു. വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താനാണ് അനുമതി. നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാന്‍ കഴിഞ്ഞവര്‍ഷംതന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളിസംഘടനകള്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യയ്ക്ക് രാജ്യത്തിനകത്തും പുറത്തുമായി വന്‍ ആസ്തിയുണ്ടെന്നും അവ നിസ്സാരവിലയ്ക്ക് വിദേശ കമ്പനികള്‍ കൈക്കലാക്കുമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad