ബെംഗളുരു: ഇന്ത്യക്കാരെല്ലാം മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു വ്യാപക പ്രചാരണം നടത്തുന്നതിനിടെ ഇതേകാരണത്തിനു ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു യുഐഡിഎഐ പദ്ധതി ഡയറക്ടര്‍. കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറക്ടര്‍ എച്ച്.എല്‍.പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ മൊബൈല്‍ കമ്പനി താല്‍ക്കാലികമായി വിച്ഛേദിച്ചത്.
സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രചാരണത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന് ഇങ്ങനെ സംഭവിച്ചത് യുഐഡിഎഐയ്ക്കു ക്ഷീണമായി. അഞ്ചു ദിവസം മുന്‍പ് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ചു സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നതാണെന്നും എന്നിട്ടും വിരലടയാളം ആവശ്യപ്പെട്ടു മൊബൈല്‍ കമ്പനി കണക്ഷന്‍ വിച്ഛേദിച്ചതാണെന്നും പ്രഭാകര്‍ പറഞ്ഞു.
Post a Comment
0 Comments