കാസര്‍കോട് (www.evisionnews.co): ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ദേശീയപാതയില്‍ പൊയിനാച്ചിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ലോറി വീണ് അമ്മയും മകളും മരിച്ചു .രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയിലെ രാജുവിന്റെ ഭാര്യ ശോഭ (35), മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്.
മറ്റൊരു മകളുടെ ചോറ് ഊണിനായി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കുടുംബം. പൊയിനാച്ചിയിലെത്തിയപ്പോള്‍ മലപ്പുറത്ത് നിന്നും റബറുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറി രാജുവിന്റെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞു വീണു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലിസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ശോഭയും വിസ്മയയും മരിച്ചിരുന്നു. രാജുവിനെയും മറ്റൊരാളെയും ഗുരുതര നിലയില്‍ ചെങ്കള ആസ്പത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരത്തേക്ക് മാറ്റി.
Post a Comment
0 Comments