Type Here to Get Search Results !

Bottom Ad

ഒമാനില്‍ വാഹനാപകടത്തില്‍ കോഴി​ക്കോട്​ സ്വദേശി മരിച്ചു

മസ്​കത്ത്​: (www.evisionnews.co)ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴി​ക്കോട്​ ചെറുവണ്ണൂര്‍ സ്വദേശി ഷിയാസ്​ (28) ആണ്​ മരിച്ചത്​.വെള്ളിയാഴ്​ച പുലര്‍ച്ചെ ഒരുമണിയോടെ മസ്​കത്തില്‍ നിന്ന്​ അമ്പത് ​ കിലോമീറ്ററോളം അകലെ ബിഡ്​ബിദില്‍ നിന്ന്​ ഇബ്രയിലേക്കുള്ള വഴിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാകുമാരി സ്വദേശി മാഹിന്‍ നിസ്​വ ആശുപത്രി വ​​​െന്‍റിലേറ്ററില്‍ ചികിത്സയിലാണ്​. ഒൗജാന്‍ ഗ്രൂപ്പിന്​ കീഴിലെ ജീവനക്കാരായ ഇരുവരും മസ്​കത്തില്‍ നിന്ന്​ ബിദിയിലേക്ക്​ പോകവേയാണ് അപകടമുണ്ടായത്​.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad