കണ്ണൂര്‍:(www.evisionnews.co)കണ്ണൂര്‍ കൂടാളിയില്‍ ബസ്സിടിച്ച് വൃദ്ധന്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് തെറിപ്പിക്കുകയായിരുന്നു. കൂടാളി സ്വദേശി ശങ്കരന്‍(75) ആണ് മരിച്ചത്. കൂടാളി ഗണപതി മണ്ഡപത്തിന് സമീപം രാവിലെ 10 മണിയോടെയാണ് സംഭവം. ബസ്സ് അടുത്തെത്തിയത് മനസിലാവാതെ ധൃതിപ്പെട്ട് റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശങ്കരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നിര്‍മ്മാല്യം ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.
Post a Comment
0 Comments