Type Here to Get Search Results !

Bottom Ad

2017ല്‍ സംസ്ഥാനത്ത് റോഡില്‍ മരിച്ചത് 4,035 പേര്‍


തിരുവനന്തപുരം (www.evisionnews.co): കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 4,035 പേര്‍. 2017ലെ പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 38,462 റോഡപകടങ്ങളാണ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റോഡ് അപകടങ്ങളില്‍ കുറവുവന്നതായി പോലീസ് അധികൃതര്‍ പറയുന്നു. 

2016ല്‍ 39,420 റോഡപകടങ്ങള്‍ സംസ്ഥാനത്തു നടന്നിരുന്നു. ഇതിനെ അപേക്ഷിച്ച് ഏതാണ്ട് ആയിരത്തോളം അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കുറക്കാനായി. ഗതാഗത സുരക്ഷയ്ക്കായി സംസ്ഥാനത്തു നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ തെളിവാണിതെന്നാണ് പോലീസ് പക്ഷം. മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ട്. 2016ല്‍ 4,287രണങ്ങളുണ്ടായപ്പോള്‍, 2017ല്‍ അത് 4035 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ല്‍ 30,100എന്നതില്‍ നിന്ന് 29,471 ആയും പരിക്കേറ്റവരുടെ എണ്ണം 14,008 ല്‍ നിന്നും, 12,840 ആയും കുറഞ്ഞു. 

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, ആലപ്പുഴ, എറണാകുളം റൂറല്‍, ഇടുക്കി, തൃശൂര്‍ സിറ്റി, തൃശൂര്‍ ററല്‍, മലപ്പുറം, കോിക്കോട് റൂറല്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ 2016നെ അപേക്ഷിച്ച് മരണസംഖ്യയില്‍ കുറവുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിലും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 2016നെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad