Type Here to Get Search Results !

Bottom Ad

മദ്യം കഴിക്കണമെങ്കിലും ഇനി ആധാര്‍ നിര്‍ബന്ധം !


ന്യൂഡല്‍ഹി (www.evisionnews.co): ഇനി മദ്യം കഴിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. മദ്യപിച്ചുള്ള ഡ്രൈവിംഗിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പോലീസും എക്‌സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ഇതനുസരിച്ച് 25 വയസ് തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും അഞ്ചു ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് പുതിയ തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad