ദുബൈ : യു എ ഇ യി ലെത്തിയ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എ എ ജലീലിന് ദുബൈ കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.
ദുബായിലെ സബീല്‍ പാര്‍ക്കില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എ എ ജലീലിനുള്ള സ്‌നേഹോപഹാരം ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം സെക്രട്ടറി സിദ്ധീഖ് ചൗക്കി സമ്മാനിച്ചു.
ദുബൈ കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി ഷാള്‍ അണിയിച്ചു.
ഹനീഫ് ബദ്രിയ, ഹമീദ് റാസ്അല്‍കൈമ, നിസാര്‍ കല്ലങ്കൈ, സലീം ബി എച്ച്, ഖലീല്‍ എം വി, അബ്ദുല്‍റഹിമാന്‍ തോട്ടില്‍, കുഞ്ഞാമു കീഴൂര്‍, മുഹമ്മദ് കുഞ്ഞി എം വി, ആഷിഖ് ഫുജൈറ, ജംഷി മൂപ്പ, റഫീഖ് പുത്തൂര്‍, നാച്ചു കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിസാം ചൗക്കി സ്വാഗതവും ഷക്കീല്‍ എരിയാല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments