ദുബായ് : (www.evisionnews.co)രാജ്യത്തെ പൗരാവകാശ രേഖയായി പരിഗണിക്കുന്ന പാസ്പോർട്ടുകൾ ഇനി മുതൽ രണ്ട് വ്യത്യസ്ത നിറങ്ങളിലായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള അങ്ങേയറ്റം വിവേചനപരമായ നീക്കമാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയുന്ന സമത്വമെന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്നും കേന്ദ്ര സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റും മുസ്ലിം ലീഗ് കാസർകോട് മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ എ എ ജലീൽ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ വിദ്യാഭാസത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാനുള്ള നീക്കം തീർത്തും അപലപനീയമാണ് . ഇത് കൊണ്ട് സർക്കാറിനും ജനങ്ങൾക്കും ഒരുപകാരവും ഇല്ലെന്ന് മാത്രമല്ല ഓറഞ്ച് കളർ പാസ്പോർട്ട് ഉടമകളെ രണ്ടാം നിരക്കാരായി തരം താഴ് ത്തുന്നതിലൂടെ തൊഴിൽ രംഗത്തും വിവേചനം സൃഷ്ടിക്കപ്പെടും . പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികൾഉൾപ്പെടെയുള്ള പ്രവാസികളെ അപമാനിക്കലാണെന്നും ഇതിനെ എതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ദുബായ് കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി അൽ ബറാഹ കെ എം സി സി സി ആസ്ഥാനത്തു സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡർ എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരന്‍റെ മൗലീകാവശങ്ങള്‍ സംരംക്ഷിക്കുന്നതിന്നും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനും അതിശക്തമായി നിലകൊണ്ട രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണെന്നും
മതേതരത്വത്തിന്‍റെ കാവലാളായി അന്നും ഇന്നും പോരാട്ടം തുടരുന്ന ഹരിത രാഷ്ട്രീയത്തെ തകര്‍ക്കാന്‍ ചെറുതും വലുതുമായ ഡസന്‍കണക്കിന് പാര്‍ട്ടികളും സംഘടനകളും ശ്രമിച്ചു പരാജയപ്പെട്ടതാണെന്നും
ആര്‍ജ്ജവമുള്ള നേതൃത്വത്തില്‍ കീഴില്‍ അര്‍പ്പണബോധത്തോടെയും സംയനത്തോടെയും സദാസമയവും പ്രവര്‍ത്തിക്കുന്ന സന്നദ്ധ ഭടന്‍മാരാണ് മുസ്ലിം ലീഗിന്‍റേയും പോഷകഘടകങ്ങളുടേയും എക്കാലത്തേയും ശക്തി. പ്രവാസജീവിതത്തിന്‍റെ ജോലിത്തിരക്കുകള്‍ കഴിഞ്ഞ് പാതിരാത്രിവരെ സംഘടനയ്ക്കും സമുദായത്തിനും വേണ്ടി കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്ന കെ എം സി സിയുടെ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വരിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുർച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാർ തൊട്ടും ഭാഗം , ദുബായ് കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചെർക്കള,മഹാത്മാ കോളേജ് വൈസ് പ്രിൻസിപാൽ ലത്തീഫ് ഉളുവാർ ,കുമ്പള അക്കാദമി എം ഡി ഖലീൽ മാസ്റ്റർ ,ദുബായ് കെഎംഎ സി സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ,ട്രഷറർ മുനീർ ചെർക്കള ,റാസൽ കൈമ കെ എം സി സി ജില്ലാ ട്രഷറർ ഹമീദ് ബെള്ളൂർ,ജില്ലാ മണ്ഡലം ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക ,നൂറുദ്ദീൻ സി എച്ച് ,റഷീദ് ഹാജി കല്ലിങ്കാൽ,അയ്യൂബ് ഉറുമി,ടി കെ മുനീർ ബന്ദാട് ,യൂസുഫ് മുക്കൂട്,ഡോക്ടർ ഇസ്മായിൽ ,റഫീഖ് മാങ്ങാട്,അഷ്‌റഫ് ബായാർ ,സുബൈർ കുബണൂർ,അസീസ് ബെള്ളൂർ,സലിം ചെരങ്ങായി.ഇ ബി അഹമ്മദ് ചെടയ്ക്കാൽ, ഐ പി എം ഇബ്രാഹിം,സിദ്ദീഖ് ചൗക്കി,കരീം മൊഗർ,റഹ്മാൻ പടിഞ്ഞാർ,മുനീഫ് ബദിയടുക്ക കെ എം സി സി മുൻ മണ്ഡലം സെക്രട്ടറി അഷ്‌റഫ് തങ്ങൾ എസ് കെ എസ് എസ് എഫ് ദുബായ് കാസർകോട് ജില്ലാ പ്രസിഡന്റ സിദ്ദീഖ് കനിയടുക്കം,സെക്രട്ടറി സുബൈർ മാങ്ങാട് മുനിസിപ്പൽ പഞ്ചായത്ത്ഭാരവാഹികളായ ഫൈസൽ മുഹ്‌സിൻ,ഹസ്കർ ചൂരി,തല്ഹത് തളങ്കര,സുബൈർ അബ്ദുല്ല ,ഗഫൂർ ഊദ് ,എം എസ് ഹമീദ് ഗോളിയടുക്ക, അബ്‌ദുല്ല ബെളിഞ്ച,ഉപ്പി കല്ലിങ്ങായി,ഖലീൽ ചൗക്കി,ഷുഹൈൽ കോപ്പ.റഫീഖ് ചെരങ്ങായി,കബീർ ,കാദർ പൈക്ക, നാസർ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിൽ, അബ്ദുറഹ്മാൻ തോട്ടിൽ, ജ്‌കുഞ്ഞാമു കീഴുർ ,നസീർ ഹൈവ,ശകീൽ എരിയാൽ,തഹ്‌ശി മൂപ്പ,ബഷീർ മജൽ, തുടങ്ങിയവർ സംബന്ധിച്ചു,ഷംസുദീൻ പാടലടുക്ക,ഖിറാഅത് നടത്തി ,ദുബായ് കെ എം സി സി കാസർകോട് മണ്ഡലം ട്രഷർ ഫൈസൽ പാട്ടേൽ നന്ദി പറഞ്ഞു.
ദുബായ് കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ എ എ ജലീലിന് ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തോട്ടുംഭാഗവും മഹാത്മാ കോളേജ് വൈസ് പ്രിൻസിപ്പാൽ ലത്തീഫ് ഉളുവാറിന് ദുബായ് കെ എം സി സി മുൻ സെക്രട്ടറി ഹനീഫ് ചെർക്കളയും സമ്മാനിച്ചു.
Post a Comment
0 Comments