Type Here to Get Search Results !

Bottom Ad

കൊട്ടിയൂര്‍ നെല്ലിയോടില്‍ പുലിയുടെ ജഡം കണ്ടെത്തി.

കൊട്ടിയൂര്‍:(www.evisionnews.co)നെല്ലിയോടില്‍ ചത്തഴുകിയ നിലയില്‍ പുലിയുടെ ജഡം കണ്ടെത്തി. പാറയില്‍ കവലയ്ക്കു സമീപം മലയില്‍ ജോഷ്വയുടെ കൃഷിയിടത്തിനടുത്തുള്ള തോട്ടിന്‍കരയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. അഞ്ചുവയസ്സുള്ള ആണ്‍പുലിയുടേതാണ് ജഡം.

കൃഷിയിടത്തിലെ കാടുവെട്ടി ചെന്നപ്പോഴാണ് ജഡം കണ്ടത്. തുടര്‍ന്ന് ഡിഎഫ്‌ഒയെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി എഫ് ഒ സുനില്‍ പാമടിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തീകരിച്ചു ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചു. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad