ഊജംപദവ് (www.evisionnews.co): സമാന്‍ ഗയ്സ് ഊജംപദാവിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സംസ്ഥാനതല ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 28ന് രാത്രി ഊജംപദവ് സാസ്‌ക് ഗ്രൗണ്ടില്‍ നടക്കും. അന്തര്‍ ദേശീയ താരങ്ങള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും.
മത്സരം കുമ്പള പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജെ.കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. മത്സരത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സൗഹൃദ സംഗമം പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Post a Comment
0 Comments