പ്രിട്ടോറിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും ചീട്ടുകൊട്ടാരമായി. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 151ല്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയവും പരമ്പരയും സ്വന്തം. 135 റണ്‍സിനാണ് ആതിഥേയരുടെ വിജയം. എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ-മുഹമ്മദ് ഷാമി സഖ്യമാണ് ഒരു ഘട്ടത്തില്‍ ഏഴിന് 87 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി ആറും റബാഡ മൂന്നും വിക്കറ്റും വീഴ്ത്തി. സെഞ്ചൂറിയന്‍ ടെസ്റ്റിലെ വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് ഈ മാസം 24 മുതല്‍ ജൊഹാനാസ്ബര്‍ഗില്‍ നടക്കും.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക - 335 & 258, ഇന്ത്യ - 307 & 151
Post a Comment
0 Comments