Type Here to Get Search Results !

Bottom Ad

11 രൂപയ്ക്ക് ആഡ് ഓണ്‍ ഓഫറുമായി ജിയോ


മുംബൈ ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി .ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്‌സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

അത് കൂടാതെ ജിയോ വേറെ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ പുതിയ ഓഫറുകള്‍ ഇനിയും ജിയോയില്‍ നിന്നും ഈ വര്‍ഷം പ്രതീക്ഷിക്കാം .ജനുവരി 26നു ജിയോ പുറത്തിറക്കിയ ഓഫറുകളാണിത് .പക്ഷെ ഇത് ജിയോയുടെ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭ്യമാകുക

Post a Comment

0 Comments

Top Post Ad

Below Post Ad