Type Here to Get Search Results !

Bottom Ad

ഓഫീസ് അലങ്കരിക്കാന്‍ സ്വരൂപിച്ച പണം കൊണ്ട് നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് പുത്തന്‍ വസ്ത്രം നല്‍കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


ബദിയഡുക്ക:(www.evisionnews.co)നാടുനീളെ കൊടിതോരണങ്ങളും പതാകകളും കെട്ടി നബിദിനം ആഘോഷിക്കുന്നതിനിടയില്‍ വ്യത്യസ്തമായ  പ്രവർത്തനം  കൊണ്ട് മാതൃകയാവുകയാണ് ചെടേക്കാലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കവലകളും ചുവരുകളും മാത്രമല്ല അല ങ്കരിക്കേണ്ടതെന്നും നിര്‍ധനരായ കുടുംബത്തിന്റെ മനസ്സിലെ ദുഖങ്ങള്‍ മാറ്റി അവിടെ സന്തോഷങ്ങള്‍ മാത്രം നിറയുന്ന പുതിയമനസ്സിനെ അലങ്കരിച്ച് കാണിക്കാനും സാധിക്കണം 
എന്നാണ് ഇവിടെയുള്ള  യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആഗ്രഹം.നാടുനീളെ കൊടികെട്ടി രാത്രിവൈകുവോളം മിനീച്ചര്‍ ബള്‍ബുകള്‍ കത്തിച്ച് നബിദിനം ആഘോഷിക്കുമ്പോള്‍ കൂടെ പഠിക്കുന്നവര്‍ പുത്തനുടുപ്പിട്ട് വരുമ്പോള്‍ അത് വെറും സ്വപ്‌നമായി മാത്രം കാണുന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ ചുറ്റുമുണ്ടെന്നും   അവരെ കാണതെ പോവരുതെന്നും യൂത്ത് ലീഗ് പ്രവർത്തകർ ആഗ്രഹിക്കുന്നു.
നബിദിനത്തിന്റെ ഭാഗമായി ഓഫീസും പരിസരവും വൃത്തിയാക്കാനും അലങ്കരിക്കാനും വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ പണം സ്വരൂപിക്കുകയും നബിദിനത്തിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കുന്ന സമയത്താണ് ചെടേക്കാലിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍, തങ്ങളുടെ കൂടെ പഠിക്കുന്ന സുഹൃത്തിന്റെ വീട്ടിലെ അവസ്ഥ യൂത്ത് ലീഗ് പ്രവര്‍ത്തകരെ  അറിയിക്കുന്നത്.ഉടൻ  തന്നെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഫണ്ടിനെ നബിദിനത്തിന് പുത്തന്‍ ഡ്രസ്സ് വാങ്ങാന്‍ കഴിയാത്തവരെ കണ്ടെത്തി അവരുടെ വീടുകളില്‍ പോയി   യൂത്ത് ലീഗ് പ്രവർത്തകർ ഏല്പിച്ചു.മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി യൂത്തി ലീഗിന്റെ ശ്ലാകനീയമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad