കുമ്പള :(www.evisionnews.co) കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റേണ്ടി വന്ന ബസ് സ്റ്റാന്റിനു പകരം പുതിയ ബസ് സ്റ്റാന്റ് നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ച് കുമ്പള യിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസം നൽകുക. ബസ് സ്റ്റാന്റ് നിർമ്മിക്കുമ്പോൾ കുമ്പളയുടെ വികസനത്തിനു ഉപകരിക്കുന്ന തരത്തിൽ ആസൂത്രണത്തോട് കൂടി നിർമ്മിക്കാൻ കുമ്പള പഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രെട്ടറി പി.കെ. അബ്ദുല്ല മെംബർഷിപ്പ് ക്യാമ്പയിൻ വിശദീകരിച്ചു. ഡിസംബർ 20 മുതൽ ജനുവരി 20 വരെ മെമ്പർശിപ്പ് ക്യാമ്പയിന്റെ ഭാഗമായി പാർട്ടിയിലേക്ക് ആളുകളെ ചേർക്കാൻ തീരുമാനിച്ചു.അബ്ദുല്ലത്തീഫ് കുമ്പള, സാഹിദ ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു. ഹസൻ മൂസ സ്വാഗതവും നദീറ അബ്ദുല്ല നന്ദിയും പറഞ്ഞു.
Post a Comment
0 Comments