Type Here to Get Search Results !

Bottom Ad

കുടുംബസംഗമം ഒരുക്കി "ചങ്ങാതിക്കൂട്ടം" വാട്ട്സ് ആപ്പ് കൂട്ടായ്മ


കാസർകോട്:(www.evisionnews.co)സൗഹൃദ കൂട്ടായ്മകൾക്ക് വേറിട്ട മാതൃകയാണ് ചങ്ങാതിക്കൂട്ടം വാട്സ് ആപ്പ് കൂട്ടായ്മ.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നാൽപ്പത്തിരണ്ട് അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. പകുതിയിലധികം വിവിധ വിഭാഗം ഡോക്ടർമാരാണ്. ബാക്കിയുള്ളവർ അധ്യാപകരും, സഹകരണ ഉദ്യോഗസ്ഥൻമാരും, ബിസിനസുകാരും, പൊതുപ്രവർത്തകരും ഒക്കെ ഗ്രൂപ്പിൽ അംഗങ്ങളാണ്.വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്

തളിപ്പറമ്പിലെ ഡോ.വത്സൻ അഡ്മിനായുള്ള കൂട്ടായ്മ നടത്തുന്നത്. വർഷത്തിലൊരിക്കൽ കുടുംബ സംഗമം നടത്തും.അതോടൊപ്പം അത്താഴക്കൂട്ടം എന്ന പാവങ്ങൾക്ക് വേണ്ടിയുള്ള പ്രോജക്ടിനു വേണ്ടിയും, മറ്റു ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുക, കൂടാതെ, മെമ്പർമാരുടെ വിഷമത്തിലും സന്തോഷത്തിലും പങ്കു ചേരുക, തുടങ്ങി സാമൂഹിക സേവനവും മനുഷ്യ സ്നേഹവുമാണ് കൂട്ടായ്മയുടെ മുഖ്യ അജണ്ട.

കൂട്ടായ്മയുടെ നാലാം വാർഷികം നീലേശ്വരം കോട്ടപ്പുറത്തുള്ള അറേബ്യൻ പാലസ് എന്ന ഹൗസ് ബോട്ടിലാണ് നടന്നത്.ഡോ. വത്സൻ,എഴുത്തുകാരൻ വത്സൻ അഞ്ചാം പീടിക, വിജയ് നീലകണ്ഠൻ, ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ, സനിൽ പത്മസേനൻ,കെ.പി.ശ്രീനിവാസൻ,സതീശ് പൂർണിമ, ജയകൃഷ്ണൻ മേഘമൽഹാർ, ജയപ്രകാശ് പയ്യന്നൂർ, രമേശൻ കെ എന്നിവർ നേതൃത്വം നൽകി.കുടുംബാംഗങ്ങളും മെമ്പർമാരുമായി നാൽപ്പതോളം പേർ പങ്കെടുത്തു.

കവിതകളും ഗാനമേളയുമൊക്കെയായി വിവിധ കലാപരിപാടികളും അരങ്ങേറി.മത്സരങ്ങളും നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad