Type Here to Get Search Results !

Bottom Ad

കേരളത്തിന് പുതിയ ശതാബ്ദി ട്രെയിന്‍; എല്ലാ കോച്ചും എസി


തിരുവനന്തപുരം: തിരക്കില്‍ വീര്‍പ്പുമുട്ടുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ശതാബ്ദി ട്രെയിന്‍ കൂടി കേരളത്തിന് റെയില്‍വെ അനുവദിച്ചു. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലാണ് ട്രെയിന്‍ ഓടുക.

തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തും.കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും.കോട്ടയം വഴിയാണ് സര്‍വീസ്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. വണ്ടി ഓടിത്തുടങ്ങുന്ന തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല. ജനുവരി ഒന്നാം വാരം സര്‍വീസ് തുടങ്ങിയേക്കും. പരീക്ഷണ ഓട്ടം കഴിഞ്ഞമാസം ഒടുവില്‍ നടന്നിരുന്നു.പുതിയ വണ്ടി ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുമോ അതല്ല, ഒന്നോ രണ്ടോ ദിവസത്തെ ഒഴിവുണ്ടാവുമോ എന്ന് വ്യക്തമല്ല.

കോയമ്ബത്തൂരിനും ചെന്നൈയ്ക്കുമിടയിലുള്ള ശതാബ്ദി എക്‌സ്പ്രസ് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുന്നത്.ജനശതാബ്ദി എക്‌സ്പ്രസുകളില്‍നിന്ന് വ്യത്യസ്തമായി ശതാബ്ദിയില്‍ എല്ലാ കോച്ചുകളും എ.സി. ചെയര്‍കാര്‍ ആയിരിക്കും. കേരളത്തിന് അനുവദിച്ച ശതാബ്ദിയില്‍ ഒന്നോ രണ്ടോ എക്‌സിക്യുട്ടീവ് ചെയര്‍കാറുകള്‍ ഉള്‍പ്പെടെ ഒമ്ബതു കോച്ചുകളുണ്ടാവും. ഭക്ഷണത്തിന്റെ വില ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad