Type Here to Get Search Results !

Bottom Ad

ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കില്ല; കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശങ്ങള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. ലോക്സഭയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ റെയില്‍വേയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹി- മുംബൈ റൂട്ടില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ യാത്ര ചെയ്തവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 0.68 ശതമാനത്തില്‍ നിന്ന് 0.99 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെന്‍ അറിയിച്ചു. ഉത്സവകാലം ഉള്‍പ്പെടെയുള്ള തിരക്കുള്ള സീസണുകളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാറുണ്ട്. ഇത് യാത്രക്കാരുടെ എണ്ണവും റെയില്‍വേയുടെ വരുമാനവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് പ്രത്യേക സര്‍വീസുകള്‍ അനുവദിക്കുന്നത്. ഇത്തരം സര്‍വീസുകള്‍ക്ക് സാധാരണ ടിക്കറ്റുകള്‍ക്ക് 10 ശതമാനവും റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് 30 ശതമാനവും അധിക നിരക്ക് ഇടാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തന ചെലവ്&ിയുെ;വര്‍ഷം തോറും ഉയരുന്നുണ്ട്. എന്നാല്‍, യാത്രക്കാരില്‍ നിന്ന് വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഇടാക്കുന്നത്. നിലവില്‍ അത് ഉയര്‍ത്താനുള്ള ഒരു നിര്‍ദേശങ്ങളും റെയില്‍വേ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad