Type Here to Get Search Results !

Bottom Ad

ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി


കൊച്ചി : (www.evisionnews.co) മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശ്യപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണു നടപടി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണു റദ്ദാക്കിയത്. സെന്‍കുമാറിനെതിരെയുള്ള കേസില്‍ സര്‍ക്കാരിന് ഇത്ര ഉത്സാഹം എന്തുകൊണ്ടാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മറ്റു കേസുകളില്‍ ഈ ഉത്സാഹം കാണാറില്ല. മറ്റു പ്രശ്‌നങ്ങളും കൊലക്കേസുകളുമൊക്കെ ഇവിടെയുണ്ടല്ലോ എന്നും കോടതി പരാമര്‍ശിച്ചു.

അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസില്‍ നടപടി റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണു ചോദ്യം. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡിജിപി പദവിയില്‍ തിരിച്ചെത്തി, വിരമിച്ച ശേഷം സര്‍ക്കാര്‍ പിന്നാലെ നടന്നു വേട്ടയാടുകയാണോ എന്നും കോടതി ചോദിച്ചു. ഇതിനോട്, സര്‍ക്കാരിനു വ്യക്തിവിദ്വേഷമില്ലെന്നാണ് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad