Type Here to Get Search Results !

Bottom Ad

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ മണ്ഡലപൂജ നടത്തി


ഉദുമ:(www.evisionnews.co) ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭരണസമിതിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തില്‍ മണ്ഡലപൂജ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുലര്‍ച്ചെ ഗണപതിഹോമം 11 മണിക്ക് അയ്യപ്പന് നെയ്യഭിഷേകം നടന്നു. ക്ഷേത്ര അഗ്രശാലയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ അയ്യപ്പ സേവാസംഘം പ്രസിഡന്റ് ബി ഇന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സേവാസംഘത്തിന്റെ കീഴില്‍ പതിനെട്ടാംപടി പൂര്‍ത്തിയാകുന്ന സ്വാമിമാരായ സുരേഷ്ബാബു പുതിയനിരം, മധു കൊതാറമ്പത്ത് എന്നിവരെ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ ആദരിച്ചു. തുടര്‍ച്ചയായി പതിനെട്ടാംവര്‍ഷം കാല്‍നടയായി അയ്യപ്പദര്‍ശനം നടത്തുന്ന പള്ളത്തെ ചന്ദ്രന്‍സ്വാമിക്ക് അയ്യപ്പ സേവാസംഘത്തിന്റെ ഉപഹാരം പ്രതീപ് ഗുരുസ്വാമിയും ക്ഷേത്ര യുവജനസമിതിയുടെ ഉപഹാരം സമിതി പ്രസിഡന്റ് രാംകുമാരും സമര്‍പ്പിച്ചു. ചടങ്ങില്‍ ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി ഗംഗാധരന്‍ പള്ളം, ഖജാന്‍ജി പി രാമചന്ദ്രന്‍, വി കുഞ്ഞിരാമന്‍, കുഞ്ഞിരാമന്‍ ഗുരുസ്വാമി എന്നിവര്‍ സംസാരിച്ചു. സേവാസംഘം സെക്രട്ടറി രതീഷ് കൊതാറമ്പത് സ്വാഗതം പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad