കാസര്‍കോട്:(www.evisionnews.co) സംഘടനയുടെ ആറ് മാസത്തെ കര്‍മ പദ്ധതി പഠന വിധേയമാക്കുന്നതിന് ജില്ലയിലെ 12 സോണുകളില്‍ ക്രിയേഷന്‍ 18 എന്ന പേരില്‍ പഠന ക്യാമ്പുകള്‍ നടത്താന്‍ ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗം തീരുമാനിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒര്‍ഗനൈസിംഗ്, അഡ്്മിനിസ്‌ടേഷന്‍, സാന്ത്വനം, ദഅ്‌വാ എന്നീ നാല് വകുപ്പുകളിലായി നടപ്പിലാക്കുന്ന കര്‍മപദ്ധതി രേഖയുടെ സമര്‍പ്പണം യൂണിറ്റുകള്‍ക്കുള്ള പുതിയ അംഗീകാര പത്രവും ഭരണ ഘടനയും വിതരണം, ഡാറ്റാ ശേഖരണം എന്നിവ ക്യാമ്പില്‍ നടക്കും.
സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭരവാഹികള്‍ യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരാണ് ക്യാമ്പ് പ്രതിനിധികള്‍. സംസ്ഥാന പരിശീലനം ലഭിച്ച റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ ക്ലാസ്സിന് നേതൃത്വം നല്‍കും.
പ്രഥമ ക്രിയേഷന്‍ ക്യാമ്പ് നാളെ വൈകീട്ട് 4ന് പരപ്പ ക്ലായിക്കോട് സുന്നി സെന്ററില്‍ നടക്കും. ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍, അശര്ഫ് സുഹ്‌രി
തുടങ്ങിയവർ നേതൃത്വം നല്‍കും.
ഈ സാസം 28 ന് ഉപ്പള സോണ്‍ ക്രിയേഷന്‍ ഉപ്പളയില്‍ നിടക്കും. ബദിയടുക്ക, കാസര്‍കോട് സോണ്‍ ക്രിയേഷന്‍ 29 നും മഞ്ചേശ്വരം, മുള്ളേരിയ, ചെറുവത്തൂര്‍ 30നും നടക്കും.കുമ്പള, ഹോസ്ദുര്‍ഗ് ക്രിയേഷന്‍ 31നാണ്.ക്രിയേഷന്‍ ക്ലാസ്സുകള്‍ക്ക് ജില്ലയില്‍ 17 അംഗ റിസോഴ്‌സ് ഗ്രൂപ്പിന് രൂപം നല്‍കി.
Post a Comment
0 Comments