Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ രംഗത്തെ ആശങ്കകള്‍ പങ്കുവെച്ച് കാമ്പസ് കാള്‍ സമാപിച്ചു


കാസര്‍കോട് (www.evisionnews.co): കാലോചിതവും മൂല്യാധിഷ്ഠിതവുമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുന്നതില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പരാജയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ് വിംഗ് സംഘടിപ്പിച്ച കാമ്പസ് കാള്‍ അഭിപ്രായപ്പെട്ടു. വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ സാദാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈറൂസ് ബേക്കൂര്‍ സ്വാഗതം പറഞ്ഞു. മൂന്ന് സെഷനുകളായി നടന്ന പരിപാടിയിയില്‍ മുഹമ്മദ് സഅദി വളാഞ്ചേരി, അഹമ്മദ് വാഫി കക്കാട്, ഖയ്യും ക്ലാസെടുത്തു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്‌വൈഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, ബഷീര്‍ ദാരിമി തളങ്കര, ഇര്‍ഷാദ് ഹുദവി ബെദിര, റഊഫ് ബാവിക്കര, എം.എ നജീബ്, കാമ്പസ് വിംഗ് ജില്ലാ കോഡിനേറ്റര്‍ ജംഷീര്‍ കടവത്ത്, ജില്ലാ ട്രഷറര്‍ മുഷ്ത്താഖ് മുട്ടുന്തല, അജമല്‍ ഫര്‍ഹാന്‍, മിഷാല്‍ ബദ്രിയ നഗര്‍, ഫായിസ് ഗോളിയടുക്കം, റഫീഖ് പുത്തൂര്‍, ബിലാല്‍ ആരിക്കാടി സംബന്ധിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് ഇബ്രാഹിം പള്ളങ്കോട്, ആബിദ് എടച്ചേരി പ്രഭാഷണം നടത്തി. പരിപാടി മജ്‌ലിസുന്നൂറോടെ സമാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad