Type Here to Get Search Results !

Bottom Ad

ആലൂരിൽ താഴ്ന്ന നിലയിലുള്ള വൈദ്യുതലൈനുകൾ ഉയർത്തി കെട്ടണം;എസ്‌ കെ എസ്‌ എസ്‌ എഫ്

കാസർകോട് : (www.evisionnews.co)ആലൂർ ട്രാൻസ്ഫോർമർ പരിധിയിൽ മീറ്റിംഗ് റീഡിംഗ് ശരിയായ രിതിൽ രേഖപ്പെടുത്താതെ റീഡിംഗിന് വരുന്നവർ തോന്നിയപോലെ റീഡിംഗ് എഴുതി പോകുന്നത് അവസാനിപ്പിക്കണമെന്നും പ്രദേശത്തെ താഴ്ന്ന നിലയിലുള്ള വൈദ്യുത ലൈനുകൾ ഉയർത്തി കെട്ടാൻ നടപടി സ്വീകരിക്കണമെന്നും ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ ചേർന്ന  ആലൂർ ശാഖാ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോഗം ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂരിന്റെ അദ്ധ്യക്ഷതയിൽ ആലൂർ ജമാഅത്ത് ജനറൽ സെക്രട്ടറിയും ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് സെക്രട്ടറിയുമായ എ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ബി.കെ സിദ്ധിഖ്, ബോവിക്കാനം ക്ലസ്റ്റർ ജനറൽ സെക്രട്ടറി സാദിഖ് അസ്ഹരി, ശാഖാ ജനറൽ സെക്രട്ടറി മഷൂദ് മീത്തൽ എന്നിവർ പ്രസംഗിച്ചു. വിദേശത്ത് പോകുന്ന ശാഖാ മെമ്പർ ബഷീർ മീത്തലിന് യോഗത്തിൽ യാത്രയയപ്പ് നൽകി. 

പുതിയ ഭാരാവാഹികൾ
പ്രസിഡണ്ട്: ശിഹാബ് ആലൂർ
വൈസ് പ്രസിഡണ്ട്:അസീസ് എംഎ
ജനറൽ സെക്രട്ടറി: മഷൂദ് മീത്തൽ
വർക്കിംഗ് സെക്രട്ടറി രിഫായി ഇ.എം
ട്രഷറർ സിദ്ധീഖ് ബി.കെ,
ഇബാദ് സെക്രട്ടറി: മൻസൂർ ഫൈസി
വിഖായ സെക്രട്ടറി അബ്ദുൾ ഖാദർ കോളോട്ട്
ട്രെൻറ് സെക്രട്ടറി: ഷഹൽ എ.കെ
സർഗലയം സെക്രട്ടറി റഹിംതായത്ത്
സഹചാരി സെക്രട്ടറി ഉസ്മാൻ അപ്പോളോ

ക്ലസ്റ്റർ കൗൺസിലർ മെമ്പർമാരായി അബ്ദുല്ല ആലൂർ, എ മുഹമ്മദ് കുഞ്ഞി, രിഫായി ഇ.എം എന്നിവരെ തെരെഞ്ഞെടുത്തു.ബോവിക്കാനം ക്ലസ്റ്റർ ജനറൽ സെക്രട്ടറി സാദിഖ് അസ്ഹരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad