സിദ്ധീഖ് അബ്ദുല്ല സന്തോഷ് നഗര്‍
ലോകം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനൊരുങ്ങിയിരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പുകഞ്ഞു കൊണ്ടേയിരിക്കുന്നു. ലോകം അനുസ്യൂതം വികസിച്ചു കൊണ്ടേയിരിക്കുകയാണല്ലോ എന്നാലും മനുഷ്യകുലത്തിന്റെ സമാധാന ജീവിതത്തിനെതിരാണ് ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍. വിദ്യാസമ്പന്നരായ പൂര്‍ണതയിലെത്തിയ നവയുഗത്തെ വാര്‍ത്തെടുത്തുവെങ്കിലും മനുഷ്യ ചോരയാല്‍ കളങ്കിതമാണിന്നിന്റെ ലോകം.
കടുത്ത വംശവിരോധം മൂത്ത ഇസ്രയേലിലെ ജൂതന്മാര്‍ക്ക് പിന്തുണയര്‍പ്പിക്കുന്ന ലോക പോലീസായ അമേരിക്ക. ജറുസലേമിനെ ആസ്ഥാനമാക്കുന്ന അനാവശ്യ നടപടിയാണ് പുതുതായി ഉടലെടുത്തിരിക്കുന്ന ചോരക്കളി. പാവപ്പെട്ട പലസ്തീനി മക്കളെ സൈന്യത്തെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുകയാണവിടം. സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കലുശിതമായ ഭൂമിയില്‍ സമാദാനത്തിനായി അലമുറയിടുന്നു..
മതേതരത്തിനു പേരുകേട്ട ഇന്ത്യയാകട്ടേ ഫാസിസ്റ്റുകള്‍ സര്‍വ്വ മേഘലകളിലും അസഹിഷ്ണുതയും വര്‍ഗീയ വംശീയ വെറിയും ഭരണകൂട മൗനസമ്മതത്താല്‍ നിരുപാതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നൂ.. ഭരണകൂട നിയമ സംവിധാനങ്ങളും സ്ഥാപനങ്ങളും ഫാസിസ്റ്റുകള്‍ക്ക് ഒത്താശയായി കുഴലൂത്ത് നടത്തുന്നത് ജനങ്ങള്‍ക്ക് അതിഭയാനകം തന്നെ..
2017 എന്ന കലണ്ടര്‍ വര്‍ഷം കടന്നു പോകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന ദീര്‍ഘകാല പ്രതിസന്ധിയായ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച സകല മേഖലകളേയും ബാധിച്ചുകഴിഞ്ഞു. വന്‍കിട കമ്പനികളടക്കം തകര്‍ച്ചയുടെ വക്കില്‍. ശമ്പളം വെട്ടിച്ചുരുക്കിയും അംഗബലം ചുരുക്കിയും യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സര്‍വ മേഖലയും പിടിച്ചുനില്‍ക്കുന്നു. ഇതുകൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെയാണ് ഞെരുക്കത്തിലാക്കായിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സായ ക്രൂഡോയിലിന്റെ വില തുടര്‍ച്ചയായി താഴ്ന്നു തന്നെയിരിക്കുന്നത് തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സ്വദേശിവല്‍കരണ പ്രക്രിയകള്‍ കൂടുതലായും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റമെന്നോളം സൗദിയില്‍ ഏറെപേരെ ബാധിച്ച മെബൈല്‍ മേഘലയിലെ സ്വദേശി വല്‍ക്കരണത്തിനു ശേഷം സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ലൈസന്‍സും അനുവദനീയമാകാന്‍ പോവുകയാണ് തന്മൂലം പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കും.
നാട്ടിലെ അവസ്ഥയും പരുങ്ങലിലാണ് നോട്ട് നിരോധനവും പൂര്‍ണതയല്ലാത്ത ജി.എസ്.ടി നികുതി സമ്പ്രദായവും ചെറുകിട കച്ചവടം മുതല്‍ വന്‍കിട സ്ഥാപനങ്ങളെ പോലും തകിടംമറിച്ചു. ഇനിയൊരു കരകയറ്റത്തെ കുറിച്ച് പ്രതീക്ഷ തന്നെ ഇല്ലാതായമട്ടാണ്. 2018 സമാഗതമാകുമ്പോള്‍ ലോകം കലുശിതമാണ് എല്ലാം മനുഷ്യ നിര്‍മിതമായ പ്രശ്‌നങ്ങള്‍കൊണ്ട് മാത്രമാണെന്നതും വിചിത്രം.
Post a Comment
0 Comments