Type Here to Get Search Results !

Bottom Ad

ശതാബ്ദി ട്രെയിന്‍ മംഗളൂരുവരെ നീട്ടണമെന്ന് എന്‍.എ നെല്ലിക്കുന്ന്; റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

Image result for na nellikkunnuകാസര്‍കോട്: (www.evisionnews.co)പുതുവത്സര സമ്മാനമായി റെയില്‍വേ മന്ത്രാലയം കേരളത്തില്‍ പുതുതായി പ്രഖ്യാപിച്ച ശതാബ്ദി ട്രെയിന്‍ മംഗളൂരു ജംഗ്ഷന്‍ വരെ നീട്ടണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വികസന കാര്യങ്ങളില്‍ കേരളത്തിന്റെ വടക്കേ ജില്ലയായ കാസര്‍കോടിനെ അകറ്റി നിര്‍ത്തുവെന്ന പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ശതാബ്ദി ട്രെയിനിന്റെ റൂട്ട് ക്രമീകരണത്തില്‍ കാസര്‍കോടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയത്.ജില്ലയില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, ഭെല്‍ ഇ എം എല്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് തുടങ്ങിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റുമായുള്ള ഒട്ടേറെ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഈ ട്രെയിന്‍ കാസര്‍കോട്ടെക്കു നീട്ടിയാല്‍ ദുരിതമില്ലാതെ യാത്ര ചെയ്തു നാട്ടിലെത്താനും മടങ്ങാനും സഹായകമാകും. കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ്, പോളിടെക്‌നിക് കോളജ്, സുള്ള്യയിലും മംഗളൂരിലുമുള്ള വിവിധ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഇതര ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കാസര്‍കോട് വഴി യാത്രാദുരിതം അനുഭവിക്കുന്നവരാണ്.രാവിലെ 8.10 ന്റെ ഏറനാട് എക്‌സ്പ്രസ് കാസര്‍കോട് വിട്ടാല്‍ എറണാകുളം ,തൃശൂര്‍, കോട്ടയം, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഏഴു മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ട്രെയിന്‍. 3.15 ന് എത്തുന്ന മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസാണ് ഈ ട്രെയിന്‍ . അവധിക്കാലത്തു ട്രെയിനുകളില്‍ കയറിപ്പറ്റാന്‍ സീറ്റു കിട്ടാത്തവര്‍ ഏറെയാണ്. ഒരു മാസം മുമ്പ് റിസര്‍വ് ചെയ്താലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. യാത്രക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് മിന്നല്‍ ഉള്‍പ്പെടെയുള്ള കെ.എസ് ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകളെയാണ്.

ശതാബ്ദി എക്‌സ്പ്രസ് മംഗളൂരുവരെ നീട്ടുകയാണെങ്കില്‍ കേരള- കര്‍ണാടക സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് ഒരു പോലെ ഗുണകരമാവുന്നതോടൊപ്പം റെയില്‍വേക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad