Type Here to Get Search Results !

Bottom Ad

സൗദിയില്‍ ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാന്‍ സഞ്ചരിക്കുന്ന ക്യാമറകളും


സൗദിയിലെ ട്രാഫിക് ചട്ടങ്ങളില്‍ സമൂലമായ പുനഃപരിശോധന അധികൃതരുടെ സജീവ പരിഗണയിലുള്ള വിഷയമാണ്. ട്രാഫിക് പൊലീസുകാരുടെ  ഉത്തരവാദിത്തം, കൃത്യനിര്‍വഹണം സംബന്ധിച്ച ചട്ടങ്ങള്‍ നവീകരിക്കുക, പുതിയ സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുക, ഡ്രൈവിങ്  സ്‌കൂളുകളുടെ നിയമാവലി പരിഷ്‌കരിക്കുക തുടങ്ങിയ ട്രാഫിക് രംഗത്തെ സ്ട്രാറ്റജിക് പരിഷ്‌കരണം ഏറെ വൈകാതെ പൂര്‍ത്തിയാകുമെന്നും ട്രാഫിക്  വിഭാഗം ഇതിനകം തന്നെ അറിയിച്ചിരുന്നു. ഗതാഗതനിയമ  ലംഘനങ്ങള്‍ക്കുമുള്ള ശിക്ഷകള്‍ കൂടുതല്‍ കടുപ്പമാക്കാനും ട്രാഫിക് വിഭാഗം ഉദേശിക്കുന്നുണ്ട്. നിയമ ലംഘനങ്ങള്‍ പതിവാക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടയുള്ള ശിക്ഷ ഏര്‍പ്പെടുത്തുന്ന കാര്യവും  പരിഗണനയിലാണ്. ഡ്രൈവിങ് സ്‌കൂള്‍ നിയമാവലിയും പരിഷ്‌കരിക്കുന്നുണ്ട്.

സൗദിയില്‍ ശരാശരി 20 പേര്‍ ദിനംപ്രതി വാഹനാപകടത്തില്‍ മരണപ്പെടുന്നതായും ഓരോ മിനിറ്റിലും ഒരപകടം വീതമുണ്ടാകുന്നുന്നതായും വര്‍ഷത്തില്‍ ഏഴായിരം പേര്‍ അപകടങ്ങളില്‍ മരണപ്പെടുന്നതായും മണിക്കൂറില്‍ നാലു പേര്‍ക്കു വീതം വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നതായും കണക്കുകള്‍    കാണിക്കുന്നു. അതേസമയം, സാഹിര്‍ ക്യാമറകള്‍ നിലവില്‍ വരികയും ലംഘനങ്ങള്‍ക്കുള്ള ശിക്ഷയുടെ കടുപ്പം കൂട്ടുകയും ചെയ്തതോടെ ശ്രദ്ധേയമായ  വിധത്തില്‍ അപകട നിരക്കില്‍  കുറവ്  വന്നതായും കണക്കുക  സൂചിപ്പിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് അനുമതി നടപ്പാക്കുനനതിനു മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. സ്ത്രീകള്‍ക്കായി  പ്രത്യേക ഡ്രൈവിങ് സ്‌കൂളുകള്‍,  ലേഡീസ് പരിശീലകര്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും.  ക്യാമ്പസുകള്‍ക്കകത്ത് ലേഡീസ് ഡ്രൈവിങ് സ്‌കൂളുകള്‍  ആരംഭിക്കുന്നതിന് ഏതാനും യൂണിവേഴ്സിറ്റികളുമായി ട്രാഫിക് വിഭാഗം കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad