Type Here to Get Search Results !

Bottom Ad

ഖത്തറില്‍ ഇന്ധനവില വര്‍ധിപ്പിച്ചു


ദോഹ: പെട്രോളിന് 15 ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവും വര്‍ധിപ്പിച്ച് ഡിസംബറിലെ ഇന്ധനവില വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ഡിസംബറിലെ പ്രീമിയം പെട്രോള്‍ വില 10 ദിര്‍ഹം വര്‍ധിച്ച് 1.75 റിയാലും സൂപ്പര്‍ ഗ്രേഡിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 1.80 റിയാലുമായാണ് ഉയര്‍ന്നത്. ഡീസലിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 1.70 റിയാലുമായി.

നവംബറിലും ഇന്ധനവില ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറില്‍ 1.60 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാല്‍ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറില്‍ വര്‍ധിപ്പിച്ചത്. 1.55 റിയാല്‍ ആയിരുന്ന ഡീസലിന് 10 ദിര്‍ഹം വര്‍ധിപ്പിച്ച് 1.65 റിയാലാക്കിയിരുന്നു. അന്താരാഷ്ട്ര എണ്ണ വിപണിയുടെ നിരക്ക് അനുസരിച്ച് ഇന്ധനവില മാസംതോറും പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതിനുശേഷം നവംബര്‍ മുതല്‍ക്കാണ് ഇത്ര വലിയ വര്‍ധനയുണ്ടാകുന്നത്. 

സെപ്റ്റംബറിനെ അപേക്ഷിച്ച് ഓഗസ്റ്റിലും പ്രീമിയം, സൂപ്പര്‍ പെട്രോള്‍ വിലയില്‍ 10 ദിര്‍ഹത്തിന്റെയും ഡീസലിന്റെ വിലയില്‍ അഞ്ചു ദിര്‍ഹത്തിന്റെയും വര്‍ധനയുണ്ടായിരുന്നു. സെപ്റ്റംബറില്‍ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60-ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ഓഗസ്റ്റിലെ അതേ നിരക്കില്‍ തന്നെയാണ് സെപ്റ്റംബറിലും ഇന്ധനവില തുടര്‍ന്നത്. അതേസമയം ജൂലായില്‍ പെട്രോളിയം പ്രീമിയത്തിന് 1.55-ഉം സൂപ്പറിന് 1.65-ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. 

2016 ജൂണിലാണ് അന്താരാഷ്ട്ര നിരക്ക് പ്രകാരം എണ്ണ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയത്. ജൂണില്‍ പ്രീമിയം പെട്രോളിന് 1.20-ഉം സൂപ്പറിന് 1.30 റിയാലും ഡീസലിന് 1.40 റിയാലുമായിരുന്നു നിരക്ക്. 2016 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള പെട്രോള്‍ പ്രീമിയത്തിന്റെയും സൂപ്പറിന്റെയും വിലയില്‍ 50 ദിര്‍ഹത്തിന്റെയും ഡീസല്‍ വിലയില്‍ 30 ദിര്‍ഹത്തിന്റെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad