Type Here to Get Search Results !

Bottom Ad

കാസർകോട് സാഹിത്യവേദി പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു

കാസർകോട്:(www.evisionnews.co)പുനത്തിൽ സർഗാത്മക ജീവിതത്തേയും സൗഹൃദങ്ങളെയും അനശ്വരനാക്കിയ എഴുത്തുകാരനായിരുന്നുവെന്നും സ്മാരകശിലകളും, മരുന്നും അദ്ദേഹം മലയാളത്തിന് നൽകിയ അതുല്യ സംഭാവനകളാണെന്നും. കാസർകോട് സാഹിത്യവേദി പുലിക്കുന്ന് പാർക്കിൽ നടത്തിയ പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണൻ പേരിയ യോഗം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.
കെ എം അഹ്മദ്, നാങ്കി അബ്ദുള്ള എന്നിവരുടെ അനുസ്മരണത്തിനായി കാസർകോട് എത്തിയതിന്റെ ഓർമ്മകൾ പരിപാടിയിൽ നിറഞ്ഞുനിന്നു.
എ എസ്‌ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

വി വി പ്രഭാകരൻ,പിഎസ് ഹമീദ്, സി എൽ ഹമീദ്, എരിയാൽ അബ്ദുള്ള, അമീൻഷാ കൊല്ലം, ഇബ്രാഹിം ചെർക്കള,അഷ്‌റഫലി ചേരങ്കൈ, അഹ്മദലി കുമ്പള, ഉസ്മാൻ കടവത്ത്,താജുദീൻ ബാങ്കോട്, രമ്യ.കെ.പുളിന്തോട്ടി എന്നിവർ സംസാരിച്ചു.

സാഹിത്യവേദി സെക്രട്ടറി ജി പുഷ്‌പാകാരൻ ബെണ്ടിച്ചാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ പെരുമ്പള നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad