Type Here to Get Search Results !

Bottom Ad

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്നു മുഖ്യമന്ത്രി പിണറായി


തിരുവനന്തപുരം: (www.evisionnews.co) ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിക്കാന്‍ വൈകിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയത് വ്യാഴാഴ്ച ഉച്ചയ്ക്കു മാത്രമാണ്. ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ നിസഹകരണമാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസം. വള്ളങ്ങള്‍ ഉപേക്ഷിച്ചു മടങ്ങാന്‍ പലരും തയാറല്ല. 33 വള്ളങ്ങളിലായി മല്‍സ്യബന്ധനത്തിനു പോയവരാണ് മടങ്ങാന്‍ തയാറാകാത്തത്. പക്ഷേ ഇവരെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തനത്തിനാണു ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. 33 പേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad