Type Here to Get Search Results !

Bottom Ad

ഓഖി ചുഴലിക്കാറ്റ്; കാസർകോട്ട് പരക്കെ ശക്തമായ കാറ്റും മഴയും


കാസർകോട്;(www.evisionnews.co)കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ‘ഓഖി’ ചുഴലിക്കാറ്റിന്റെ അനുരണനം കാസർകോട്ടും.രണ്ടു ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ജില്ലയിൽ.അതോടൊപ്പം ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ശക്തമായ കാറ്റും ഉണ്ടായി.വെള്ളിയാഴ്ച്ച ഉച്ചയോടെ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടായി. അടുത്ത 24 മണിക്കൂറില്‍ ശക്തമായകാറ്റിനും ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അതീവജാഗ്രതാ മുന്നറിയിപ്പ് നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad