ബദിയടുക്ക:(www.evisionnews.co) എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തിൽ ക്രിസ്മസ് ആഘോഷിച്ചു എൻ വൈ എൽ പ്രവർത്തകർ അന്തേവാസികളുടെ ഒരു ദിവസത്തെ ഭക്ഷണവും സ്പോൺസർ ചെയ്തു.യുവ പ്രവർത്തകരുടെ ഭക്ഷണ സൽക്കാരം അന്തേവാസികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ അന്തേവാസികളുടെ സുഖ വിവരം ആരാഞ്ഞു. ഐ എം സി സി സെൻട്രൽ കമിറ്റി പ്രസിഡന്റ് അനീഫ് അറബി പരിപാടി ഉദ്ഘാടനം ചെയ്തു. സാദിക് കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. റഹിം ബെണ്ടിച്ചാൽ സാദത്ത് ബ്ലാർകോട് അൻസാഫ് കടപ്പുറം എന്നിവർ സംബന്ധിച്ചു.നൗഷാദ് ബളളിർ സ്വാഗതവും ഫായിസ് ബ്ലാർകോട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments