Type Here to Get Search Results !

Bottom Ad

നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. അഡ്വ: ഷെയ്ക്ക് ഹനീഫ് പ്രസിഡണ്ട്,ഷാഫി സുഹ്രി ജനറൽ സെക്രട്ടറി.

കാസർകോട്:(www.evisionnews.co)നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. മെമ്പർഷിപ്പടിസ്ഥാനത്തിൽ ജില്ലയിലെ 5 മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൻ.വൈ.എൽ. കൗൺസിലർമാരുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രമുഖ മാധ്യമ പ്രവർത്തകനും ഐ.എൻ.എൽ.നേതാവുമായ കാസിം ഇരിക്കൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൗൺസിൽ യോഗം ഐ.എൻ.എൽ. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, റഹീം ബെണ്ടിച്ചാൽ, ഹനീഫ് അറബി, നബീൽ കാഞ്ഞങ്ങാട്, ടി.എം.എ.റഹ്മാൻ എന്നിവർ പ്രസംഗിച്ചു.


ഭാരവാഹികൾ:

അഡ്വ: ഷെയ്ക്ക് ഹനീഫ് (പ്രസിഡണ്ട്), അൻവർ മാങ്ങാടൻ, റാഷിദ് ബേക്കൽ, വി.എൻ.പി.ഫൈസൽ (വൈസ് പ്രസി:) ഷാഫി സുഹ്രി (ജന: സെക്ര.), സിദ്ദീഖ് ചെങ്കള, അബൂബക്കർ പൂച്ചക്കാട്, ഇ.എൽ.നാസർ കാഞ്ഞങ്ങാട് (സെക്രട്ടറിമാർ), പി.എച്ച്.ഹനീഫ് ഹദ്ദാദ് നഗർ (ട്രഷറർ).

സംസ്ഥാന കൗൺസിൽ അംഗങ്ങളായി റഹീം ബെണ്ടിച്ചാൽ, സിദ്ദീഖ് ചെങ്കള, യൂസുഫ് ഒളയം, മുനീർ കണ്ടാളം, അബൂബക്കർ പൂച്ചക്കാട്, ഹനീഫ് എരിയപ്പാടി, ശരീഫ് ചെമ്പിരിക്ക, റാഷിദ് ബേക്കൽ, വി.എൻ.പി.ഫൈസൽ, ഷാഹിദ് സി.എൽ., ഷുക്കൂർ എരിയാൽ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad