Type Here to Get Search Results !

Bottom Ad

പൂര്‍വ്വ കാല നേതാക്കളുടെ പാത പിന്തുടരണം:എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ


കുന്നുംകൈ: (www.evisionnews.co)മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൂര്‍വ്വ കാല നേതാക്കളുടെ പാത പിന്തുടരണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ചു ഓട്ടപ്പടവില്‍ നടന്ന ഹരിത കൂടാരം പഠന ക്യാമ്പ് ഉദ്ഘാടനം   ചെയ്തു  സംസാരിക്കുകയായിരുന്നു  അദ്ദേഹം. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജാതിയില്‍ അസിനാര്‍ അധ്യക്ഷത വഹിച്ചു.      ടി പി അബ്ദുല്‍ ഖരീം ഹാജി പതാക ഉയര്‍ത്തി. ഹക്കീം മാസ്റ്റര്‍  മാടക്കല്‍  ക്ലാസ്സിനു നേതൃത്വം നല്‍കി.  വിദ്യാര്‍ഥി യുവജന സംഗമം  മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി  അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി സി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ യൂത്ത് ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി സഈദ് വലിയപറമ്പ് , പി ഉമര്‍ മൌലവി,  വി വി ഖാദര്‍, എന്‍ പി അബ്ദുല്‍ റഹ്മാന്‍, എം സി പെരുമ്പട്ട, എ വി  അബ്ദുള്‍ഖാദര്‍, എം അബൂബക്കര്‍, യൂനുസ് ഫൈസി,മുസ്തഫ പെരുമ്പട്ട, കെ നൗഷാദ്, മുഹമ്മദലി മൗലവി, കെ അഹമ്മദ് കുഞ്ഞി, എ നസീർ, എം എ നാസർ, സമദ് മൗക്കോട് , വഹാബ് മൗലവി, സാദിഖ് മൗലവി, നൂറുദ്ധീന്‍ മൗലവി , പി പി സി അഹമ്മദ് കുഞ്ഞി  എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad