Type Here to Get Search Results !

Bottom Ad

പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം; ചീര്‍മ്മക്കാവ് ക്ഷേത്രവും പരിസരവും ശുചീകരിച്ചു


നീലേശ്വരം: (www.evisionnews.co)പുനപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിനൊരുങ്ങുന്ന നീലേശ്വരം പാലക്കാട്ട് കുറുംബാ  ഭഗവതി (ചീര്‍മ്മക്കാവ്) ക്ഷേത്രവും പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.ക്ഷേത്രത്തിന്റെ വടക്കേകാവ്, തെക്കേക്കാവ്, ഭണ്ഡാരപ്പുര, ക്ഷേത്രക്കുളം എന്നിവയും പരിസരവുമാണ് ശുചീകരിച്ചത്. മാതൃസമിതി ഉള്‍പ്പെടെ ഇരുന്നൂറിലധികം ഭക്തജനങ്ങള്‍ പങ്കാളികളായി. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പുരുഷോത്തമന്‍ പുളിക്കാല്‍, സെക്രട്ടറി കെ.രാമകൃഷ്ണന്‍, മാതൃസമിതി സെക്രട്ടറിപി.മാധവി, ആഘോഷകമ്മറ്റി ഭാരവാഹികളായ ടി.കുഞ്ഞിക്കണ്ണന്‍, ടി.മോഹനന്‍, ടി.സുകുമാരന്‍, ടി.സുന്ദരന്‍, ഇ.വി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2018 ഫെബ്രുവരി 20 മുതല്‍ 25 വരെയാണ് ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad