Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് മലയോര സമ്മേളനം; യുവജന സംഗമം 31 ന് പെര്‍ളയില്‍

Image may contain: 2 people, people smiling, textബദിയടുക്ക :(www.evisionnews.co) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗ് മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നടത്തുന്ന സമ്മേളനത്തിന്‍റെ ഭാഗമായി നടത്തുന്ന യുവജന സംഗമം 31 ന്  പെര്‍ളയില്‍ നടക്കും. എണ്‍മകജെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് അബൂബക്കര്‍ പെര്‍ദാന പതാക ഉയര്‍ത്തും. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് സൈഫുള്ള തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. ഇസ്മായില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, ജനറല്‍ കണ്‍വീനര്‍ പി ഡി എ റഹ്മാന്‍, ഷാഫി ഹാജി ആദൂര്‍, ബഷീര്‍ പള്ളംങ്കോട്, അന്‍വര്‍ ഓസോണ്‍, ശംസുദ്ധീന്‍ കിന്നിംങ്കാര്‍,  യൂസഫ് ഉളുവാര്‍, സമദ് സാലത്തൂര്‍, നാസര്‍ ചായിന്‍റടി, ഹാരിസ് പട്ള, എം എ നജീബ്, സിദ്ധീക്ക് സന്തോഷ്നഗര്‍, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, ബി കെ ബഷീര്‍, മുസ്തഫ വളമുഗര്‍, നൂറുദ്ധീന്‍ ബെളിഞ്ചം, സമീല്‍ പെര്‍ള, ഷരീഫ് മുള്ളേരിയ, ഇബ്രാഹീം കൊല്ലാട്, അസീസ് പെരഡാല, സക്കീര്‍ ബദിയടുക്ക, ഇബ്രാഹിം നാട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad